


ഞങ്ങളുടെ ക്ലിനിക്
കേരളത്തിലെയും ഇന്ത്യയിലെയും ഹെര്‍ബല്‍ മെഡിസിന്, ഹോളിസ്റിക് മെഡിസിന് എന്നീ മേഖലകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമാണ് മോഡേൺ ഇലക്ട്രോ-ഹോമിയോപ്പതി ക്ലിനിക്. സമഗ്ര ചികിത്സാ പദ്ധതികളുമായി 2008 ന്റെ തുടക്കത്തില്‍ ആരംഭിച്ച സ്ഥാപനം ഹെര്‍ബല്‍ മെഡിസിന്റെയും നാച്ചുറല്‍ മെഡിസിന്റെയും ചികിത്സയ്ക്കുള്ള മികച്ച ക്ലിനിക്കുകളിലൊന്നായി മാറി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് രോഗികൾ ഈ ക്ലിനിക്കിൽ നിന്ന് ഔഷധവും സമഗ്രവുമായ ചികിത്സകൾ ഉപയോഗിക്കുകയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയും ചെയ്യുന്നു. രോഗീ പരിചരണത്തിലും ചികിത്സയിലും പത്തുവർഷത്തിലധികം മികച്ച സേവന പാരമ്പര്യം. ഈ സംവിധാനം ലോകമെമ്പാടുമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതൽ വികസിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
എന്ത് കൊണ്ട് ഞങ്ങള്‍
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഇലക്ട്രോ-ഹോമിയോപ്പതി ക്ലിനികില്‍ പ്രധാനമായും ഇലക്ട്രോ-ഹോമിയോപ്പതി ഹെര്‍ബല്‍ മെഡിസിന്, നാച്ചുറല്‍ ഹെര്‍ബല്‍ മെഡിസിന്, ക്ലിനിക്കല്‍ അക്യൂപങ്ചര്‍ എന്നീ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മോഡേണ്‍ ഇലക്ട്രോ-ഹോമിയോപ്പതി ക്ലിനിക് 2008 ഫെബ്രുവരി മുതല്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഇലക്ട്രോ-ഹോമിയോപ്പതി ചികിത്സാ കേന്ദ്രമായി പ്രശസ്തി നേടുന്നു.
മോഡേൺ ഇലക്ട്രോ-ഹോമിയോപ്പതി ക്ലിനിക്കിലെ ഞങ്ങളുടെ സന്ദര്‍ശകര്‍ക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങളുടെ പ്രധാന ലക്ഷ്യം രോഗികളുടെ സംതൃപ്തിയാണ്. എല്ലാ ചികിത്സകളും ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ നല്കുന്നു, കൂടാതെ ചികിത്സയ്ക്ക് ശേഷം ആരോഗ്യ പുരോഗതി ഹോളിസ്റ്റിക്, ഹെർബൽ ഫിസിഷ്യൻ നിരീക്ഷിക്കുന്നു.
Since 2008
About Us
ചീഫ് കൺസൾട്ടന്റ്
മോഡേണ്‍ ഇലക്ട്രോ-ഹോമിയോപ്പതി ക്ലിനികിലെ ചീഫ് കൺസൾട്ടന്റ് & ഇലക്ട്രോ-ഹോമിയോ പ്പതി ഫിസിഷ്യനുമായ ഇസ്മായില്‍ മലപ്പുറം ജില്ല യിലെ ഒരു ഗ്രാമത്തില്‍ പുരാതന കുടുംബാംഗമായി കര്‍ഷകനും വൈദ്യനും മാന്ത്രികനുമായ മുഹമ്മദ് ബിന്‍ അല്‍വി മലബാരിയുടെ പുത്രനായി 1982 ല്‍ ജനനം. സ്വദേശത്തെ പ്രാഥമിക പഠനത്തിന് ശേഷം പൊന്നാനി, ബാഗ്ലൂര് എന്നിവിടങ്ങളില്‍ ഉപരി പഠനം. ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനില്‍ (ഇന്ഡിജെനോസ് മെഡിസിന്) ബി.സി.ബി. എം.സിയില്‍ നിന്ന് 2006 ല്‍ പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചെങ്കിലും വീണ്ടും പഠനവും ഗവേഷണവും തുടര്‍ന്നു. തുടര്‍ന്ന് എന്‍.ഇ.എച്ച്.എം ഓഫ് ഇന്ത്യക്ക് കീഴിലുള്ള പഞ്ചാബ് മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോപ്പതി & ഹോസ്പിറ്റലില്‍ (ജലന്തര്‍) നിും ഇലക്ട്രോ-ഹോമിയോപ്പതി എന്ന വിഷയത്തില്‍ പഠനം നടത്തി. ബാഗ്ലൂരിലെ നാച്ചുറല്‍ ലൈഫ് ഹോസ്പിറ്റല്‍, മലപ്പുറം ജില്ലയിലെ മലബാര്‍ ആയൂര്വേദിക & ആള്ട്ടര്നറ്റീവ് ഹോസ്പിറ്റല്‍, പാലക്കാട് ജില്ലയിലെ കേരള ക്ലിനിക് & ഫാര്‍മസി എിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചു. വേള്‍ഡ് ഫെഡറേഷന് ഓഫ് അക്യൂപങ്ചര്‍-മോക്സിബേഷന് എന്ന അന്താരാഷ്ട്ര എന്‍.ജി.ഓയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്റര്‍ ഡിപ്പാർട്ട്മെന്റ് കമ്മറ്റിക്ക് ന്യൂ മെഡിക്കല്‍ സിസ്റ്റം പ്രപ്പോസല്‍ തയ്യാറാക്കുന്ന ഇലക്ട്രോ-ഹോമിയോപ്പതി റിസര്‍ച്ച് ഫൗണ്ടേഷന് (സാംബല്‍, യു.പി) വേണ്ടി അംഗമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഒരു ദശാബ്ദക്കാലമായി മോഡേണ്‍ ഇലക്ട്രോ-ഹോമിയോപ്പതി ക്ളിനികില്‍ ചീഫ് കൺസൾട്ടന്റായി പ്രാക്ടീസ് ചെയ്യുു.