ഇലക്ട്രോ-ഹോമിയോപ്പതി

പ്രസക്തിയും കാര്യക്ഷമതയും

ഇരുപതാം നൂറ്റാണ്ടില്‍ വിപുലവും വിസ്മയകരവുമായ നേട്ടമാണ് വൈദ്യശാസ്ത്രം കൈവരിച്ചത്. അണുവിമുക്തമാക്കിയ സൗകര്യങ്ങളും വേദന അറിയാതിരിക്കാനുള്ള സംവിധാനങ്ങളും വൈദ്യശാസ്ത്രത്തെ ഏറെ മുന്നോട്ട് നയിച്ചു. എക്‌സറെയുടെയും സ്‌കാനിങ്ങിന്റെയും കണ്ടുപിടുത്തവും കോശങ്ങളിലെ വൈദ്യുത തരംഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ശബ്ദ തരംഗങ്ങളുടെ വിശകലനവും തുടങ്ങി പലതരം പരിശോധനാ രീതികള്‍ വികസിച്ചു. ശരീരഘടനയെയും വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വിരല്‍തുമ്പില്‍ ഒതുക്കി. അതിസങ്കീര്‍ണ്ണമായ ഈ പഠനയാത്ര മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തെയും കുറിച്ചുള്ള പഠനവും രോഗനിര്‍ണ്ണയവും ചികിത്സയും വൈദ്യശാസത്രത്തെ സ്വതന്ത്രമായ സ്‌പെഷ്യാല്‍റ്റി, സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി ശാഖകളാക്കി മാറ്റി. 


വൈദ്യശാസ്ത്രതത്തിന്റെ  വൈവിധ്യമാര്‍ ഈ നേട്ടങ്ങള്‍ക്ക് വലിയ പ്രചാരവും, പ്രശംസയും ലഭിക്കുന്നുണ്ടെങ്കിലും വളരെ സാമ്പത്തിക ചിലവുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയിട്ടും പലപ്പോഴും രോഗത്തെക്കുറിച്ച് വെക്തമായൊരു ധാരണയിലെത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയാണ്. വൈദ്യശാത്രം ഇത്രത്തോളം പുരോഗമിച്ചിട്ടും സുഖപ്പെടുത്താന്‍ കഴിയാത്ത രോഗങ്ങള്‍ ധാരാളമുണ്ടെ കാര്യം പലര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. 


വൈദ്യശാസ്ത്രരംഗത്ത് ഇത്തരത്തില്‍ സംജാതമായിട്ടുള്ള മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് സമാന്തര ചികിത്സക്ക് പ്രസക്തി വര്‍ദ്ധിച്ചത്. വിദേഷരാജ്യങ്ങളില്‍ ഇത്  CAM അഥവാ Complementary and Alternative Medicine എന്ന പേരില്‍ അറിയപ്പെടുു. ആയുര്‍വേദം, ഹോമിയോപ്പതി, ഇലക്‌ട്രോ-ഹോമിയോപ്പതി, ഹെര്‍ബല്‍ മെഡിസിന്‍, യോഗ, അക്യുപങ്ചര്‍ തുടങ്ങി വിവിധതരം ചികിത്സാരീതികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടു. 'ഹോളിസ്റ്റിക്' അഥവാ സമഗ്രസമീപനമാണ് ഈ ചികിത്സാരിതികളെല്ലാം അനുവര്‍ത്തിക്കുത്.


വൈദ്യശാസ്ത്രം സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായി ശാസ്ത്രക്രിയയിലെ മായാജാലങ്ങളും, അവയവങ്ങള്‍ മാറ്റിവയ്ക്കു സ്‌പെയര്‍പാര്‍ട്ട് ശാസ്ത്രക്രിയയും എല്ലാം ചേര്‍ന്ന ഒരു മഹാത്ഭുതമാണ് അലോപ്പത എന്ന്‍ വിളിക്കപ്പെടുന്ന ആധുനിക വൈദ്യശാസ്ത്രം. ഇന്ന് ഒരു സങ്കീര്‍ണ്ണ ശാസ്ത്രക്രിയ ചെയ്യണമെങ്കില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കു നൂറിലധികം ടെക്‌നോളജിസ്റ്റുകളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ഡോക്ടര്‍ ഒരു പക്ഷെ, ആ ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരിക്കാം. പക്ഷെ, അദ്ധേഹം മാത്രം വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നിലവിലുള്ളത്.


ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ മുന്നേറ്റം മാനവരാശിയുടെ ആരോഗ്യ പരിപാലന രംഗത്ത് സ്ഥുത്യര്‍ഹമായ മുന്നേറ്റം നല്‍കേണ്ടതായിരുന്നു. ഇതുമൂലം നമ്മുടെ ജീവിത നിലവാരം ഉയര്‍ച്ചയിലേക്ക് മാറേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നും ഉണ്ടായില്ല. കാരണം ടെക്‌നോളജിയുടെ മാറ്റത്തിനനുസരിച്ച്, മനുഷ്യ ശരീരം നിരനധി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഒരു യന്ത്രമല്ല. ന്യൂട്ടോണിയന്‍, കാര്‍ട്ടീസിയന്‍ സിദ്ധാന്തങ്ങളില്‍ വിശ്വസിച്ചിരുന്ന ശാസ്ത്രജ്ഞന്‍മാര്‍ നിരവധി അവയവങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയ ഒരു യന്ത്രമാണ് മനുഷ്യനെന്നും, അതിനു കേടുപാടോ ക്ഷതമോ സംഭവിച്ചാല്‍ ആ ഭാഗം ചികിത്സിച്ചു ശരിയാക്കി ആരോഗ്യം നിലനിര്‍ത്താമെന്നും വിശ്വസിച്ചിരുന്നു. ഇങ്ങിനെ വിശ്വസിച്ചിരുന്ന ശാസ്ത്രജ്ഞന്‍മാര്‍ക്ക് തെറ്റു പറ്റിയിരിക്കുന്നു. മനുഷ്യ ശരീരത്തിന്‍റെ കാര്യം അത്ര ലളിതമല്ലെന്നും, അതിസങ്കീര്‍ണ്ണവും മേധാശക്തിയോടു കൂടിയതുമായ ഒരു അവര്‍ണീയ പ്രതിഭാസമാണു മനുഷ്യന്‍ എന്നും പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ ഒരു പൂര്‍ണ്ണവെക്തിയായി കാണുകയും അതിനനുസൃതമായ ചികിത്സ നല്‍കുകയും വേണം. അതിനനുസരിച്ച് ഏതു ചികിത്സാ രീതിയാണു ഒരു വെക്തിയുടെ വേദനക്കും വിഷമത്തിനും എന്തെങ്കിലും തരത്തിലുള്ള ഗുണം നല്‍കുന്നതെങ്കില്‍ അതുപയോഗിക്കുകയും ചെയ്യണമെന്നതാണ് ഹോളിസ്റ്റിക് മെഡിസിന്‍റെ സിദ്ധാന്തം. അതായത് സ്‌പെഷ്യലിസ്റ്റുകളെപ്പോലെ അവയവത്തിനെയോ അവയവവ്യൂഹത്തെയോ മാത്രം നോക്കി ചികിത്സിക്കാനുള്ള വ്യഗ്രത കൂടാതെ രോഗിയെ സമഗ്രമായി നോക്കി ഒരു നല്ല ചുറ്റുപാടുണ്ടാക്കി ചികിത്സിക്കുക എതാണ് ഈ സമീപനം. രോഗിയുടെ വിശകലനം നടത്തുക മാത്രമല്ല, രോഗിയുടെ മനസ്സ്, ബുന്ധി, ബന്ധുക്കള്‍, സമൂഹം എന്നിരുമായി രോഗിക്കുള്ള ബന്ധം എന്നിവയും വിശകലന വിധേയമാക്കും. സമഗ്ര സമീപനം അഥവാ ഹോളിസ്റ്റിക് രീതി പ്രാവര്‍ത്തികമാക്കുന്ന ചികിത്സാസമ്പ്രദായമാണ് ഇലക്‌ട്രോ-ഹോമിയോപ്പതി.

എന്താണ് ഇലക്‌ട്രോ-ഹോമിയോപ്പതി 

വെദ്യശാസ്ത്രത്തിന്റെ പിതാവ് എറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് (BC-460) രേഖപ്പെടുത്തിയിട്ടുള്ള തത്വത്തിലധിഷ്ഠിതമായി 18-ാം നൂറ്റാണ്ടില്‍ കര്‍മ്മരംഗത്ത് സജീവമായിരുന്ന ഇറ്റാലിയന്‍ ഡോക്ടറായ കൗണ്ട് സീസര്‍ മാത്തി രൂപപ്പെടുത്തിയതുമായ ഒരു ചികിത്സാ പദ്ധതിയാണ് ഇലക്‌ട്രോ-ഹോമിയോപ്പതി. വ്യത്യസ്തങ്ങളായ അവയവങ്ങള്‍ കൂട്ടുചേര്‍ന്നുണ്ടാകുന്ന സമഗ്ര പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സമ്പൂര്‍ണ്ണമായി നിലനില്‍ക്കുന്ന ശരീരത്തിനും അതിന്‍റെ അവയവങ്ങള്‍ക്കും കൂട്ടു ഔഷധം എന്നതാണ് രോഗശമനത്തിനും, രോഗപ്രതിരോധത്തിനും നടപ്പാക്കുന്ന നിയമം. ഭാരതീയ പൗരാണിക താളിയോല ഗ്രന്ഥങ്ങളിലും, അഥര്‍വ വേദത്തിലും വിവരിച്ച 'ജെഹര്‍ കോ ജെഹര്‍ മര്‍താ ഹൈ' എന്ന പ്രസ്താവനയുമായിട്ടും ഇതിനെ സാമ്യപ്പെടുത്താം. രോഗം ജനിപ്പിക്കാനുള്ള ഔഷധത്തിന്‍റെ കഴിവ് അതു ശമിപ്പിക്കാന്‍ ഉപയോഗിക്കാമെങ്കിലും, നിരവധി അവയവങ്ങള്‍ കൂട്ടുചേര്‍ന്നാണ് ശരീരത്തിന്‍റെ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമാകുത് എന്നതിനാല്‍, രോഗങ്ങള്‍ക്ക് കൂട്ട ഔഷധം തന്നെയാണ് രോഗം ശമിപ്പിക്കാന്‍ ഉപകരിക്കുത് - ഇതാണ് വിശദീകരണം.


essential-oils-1851027_1920

ഇലക്‌ട്രോ-ഹോമിയോപ്പതിയുടെ ആശയങ്ങള്‍ 

ശരീരത്തിന്റെ ഓരോ കോശങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപരിയായി ഒരു ഊര്‍ജ്ജ സ്രോതസ്സ് ശരീരത്തിന് ഉണ്ട്. അത് ഒരു വെക്തിയുടെ ഭൗതികവും മാനസികവും വൈകാരികവുമായ തലങ്ങളില്‍ വ്യാപിച്ച് കിടക്കുന്നു. ശരീരത്തില്‍ തികച്ചും ചലനാത്മകമായി നിലകൊള്ളുന്ന ഈ പ്രിതിഭാസത്തിന്‍റെ അടിസ്ഥാന ആവശ്യം 'നിലനില്‍പ്' മത്രമാണ്. 


ഒരു വസ്തുവിന്‍റെ നിലനില്‍പ്പിന്ന്‍ ഭീഷണി നേരിടുന്ന പ്രതികൂല സാഹചര്യത്തില്‍ ചെറുത്തുനിന്നോ ഓടിരക്ഷപ്പെട്ടോ നിലനില്‍പ്പിന്‍റെ സംരക്ഷണത്തിന്നായി ശ്രമം നടത്തും. ഇത്തരത്തിലുള്ള സംരക്ഷണ ശ്രമങ്ങളാണ് പ്രത്യക്ഷത്തില്‍ നാം രോഗലക്ഷണങ്ങളായി മനസ്സിലാക്കുത്. ഉദാഹരണത്തിന്ന്‍ ശരീരത്തില്‍ ഒരു മുറിവ് സംഭവിച്ചാല്‍ ആ ഭാഗത്ത് പഴുപ്പും ചലവും വരുന്നതും, ശരീരത്തിന്‍റെ ഊഷ്മാവ് വര്‍ദ്ധിക്കുതും നമുക്ക് കാണാം. പുറത്തുനിന്നുള്ള ബാക്ടീരിയകളെ തടുക്കാനായി ശ്വേതരക്താണുക്കള്‍ ആ ഭാഗത്ത് അധികമായി കാണപ്പെടുന്നതും, പ്രതിരോധത്തിന്‍റെ ഭാഗമായി ന്യൂട്രോഫിലുകള്‍ നശിച്ച് ചലമായി കാണപ്പെടുന്നതും, നിലനില്‍പ്പിന്നായി ശരീരത്തിന്‍റെ അമിത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഊഷ്മാവ് വര്‍ദ്ധിക്കുതും ഇതിന്നുദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം ശാരീരിക, മാനസിക, വൈകാരിക തലങ്ങളില്‍ ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടും. 


നിലനില്‍പ്പിന്ന്‍ ഭീഷണി നേരിടുന്ന അവസ്ഥക്കാണ് രോഗമായി കണക്കാക്കപ്പെടുന്നത്. രോഗങ്ങള്‍ കാരണമാകുന്ന നിലനില്‍പ്പിന്‍റെ വ്യത്യസങ്ങള്‍ പൂര്‍ണ്ണമായി അറിയാന്‍ ശാരീരിക, മാനസിക, വൈകാരിക ലക്ഷണങ്ങള്‍ സമഗ്രമായി അപഗ്രഥിച്ചാലേ മനസ്സിലാക്കാന്‍ സാധിക്കൂ. നിലനില്‍പ്പിന്‍റെ സംരക്ഷണ ശ്രമങ്ങളായ രോഗലക്ഷണങ്ങളെ, ലക്ഷണങ്ങള്‍ മാത്രം ആധാരമാക്കി അടിച്ചമര്‍ത്തരുത്. സുഗമമായ വഴിയൊരുക്കലിലൂടെ ആരോഗ്യത്തോടെയുള്ള നിലനില്‍പ്പിനെ എത്രയും വേഗം പുനഃസ്ഥാപിക്കുകയാണ് വേണ്ടത്.


ഇലക്‌ട്രോ-ഹോമിയോപ്പതിയുടെ ശാസ്ത്രം. 

പരിണാമ പ്രക്രിയയില്‍ നിരവധി പ്രധിസന്ധികള്‍ തരണം ചെയ്താണ് നാം ഇന്ന്‍ കാണുന്ന രൂപത്തിലുള്ള മനുഷ്യനായി നിലകൊള്ളുന്നത്. മറ്റു ജീവികളും തഥൈവ. നാശത്തിന്‍റെ നിരവധി കയങ്ങളില്‍നിന്ന്‍ ഭീതിയോടെ വീണ്ടും വീണ്ടും രക്ഷപ്പെട്ടതുകൊണ്ടാകാം നിലനിന്നേ മതിയാകൂ എന്ന പ്രേരണ നമ്മില്‍ രൂപം പ്രാപിച്ചത്. ഈ പ്രേരണ ഇന്ദ്രിയഗോചരമായ ഒരു വസ്തുവല്ല. ഭൗതിക നിയമങ്ങള്‍ക്ക് വഴങ്ങാത്ത ഒരു… ഒന്ന്‍. എാന്നാല്‍, ഭൗതികമായി അസ്തിത്വമുള്ള നമ്മില്‍ മാത്രമേ വര്‍ത്തിക്കാനും കഴിയൂ. ഈ പ്രേരണയാണ് മുമ്പ് സൂചിപ്പിച്ച 'നിലനില്‍പിന്നാധാരം. അനുഭവത്തെ സ്വാധീനിക്കാന്‍ മറ്റൊരു അനുഭവത്തിനോ, സമാനമായ മറ്റൊരു വസ്തുവിനോ മാത്രമേ സാധ്യമാകൂ. ഇവിടെയാണ് ഇലക്‌ട്രോ-ഹോമിയോപ്പതി ഔഷധങ്ങളുടെ സ്വാധീനം.


ഇത്തരം ഒരു അനുഭവം, അഥവാ രോഗശമനം സാധ്യമാക്കാന്‍  ഔഷധങ്ങള്‍ക്ക് കഴിവുണ്ടോ എന്ന്‍ പരിക്ഷിച്ചറിയേണ്ടതായിട്ടുണ്ട്. ഇതു മനസ്സിലാക്കനും, വിശദീകരിക്കാനും സാധാരണഗതിയില്‍ മനുഷ്യനു മാത്രമേ കഴിയൂ. ആയതിനാല്‍ ഇലക്‌ട്രോ-ഹോമിയോപ്പതിയില്‍ ഉപയോഗിക്കുന്ന ഓരോ ഔഷധങ്ങളുടെയും രോഗനിവാരണത്തിനുള്ള കഴിവ് മനുഷ്യരില്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിട്ടുള്ളവയാണ്. രോഗിയില്‍ പ്രത്യക്ഷത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുക്കാതെ രോഗിയുടെ ശാരീരിക-മാനസിക-ബൗദ്ധിക തലങ്ങളെയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ച് കൂട്ടുചേര്‍ന്ന ഔഷധം നിക്ഷയിക്കുന്നു. കാരണം വ്യത്യസ്തമായ നിരവധി അവയവങ്ങളുടെ കൂട്ടുചേരലിഅവന്‍റെ ഭാഗമായി സമ്പൂര്‍ണ്ണതയില്‍ നിലകൊള്ളുതാണ് ശരീരം. ശ്രമകരമായ ഈ ദൗത്യം ഡോക്ടര്‍-രോഗി ബന്ധത്തിലൂടെ മാത്രമേ സാധ്യമാകൂ. ഈ കര്‍ത്തവ്യം ആദരപൂര്‍വ്വം ഇലക്‌ട്രോ-ഹോമിയോപ്പതി ചികിത്സകര്‍ അനുവര്‍ത്തിച്ചുവരുന്നു. 


DDDDDDഒരു സമയം രോഗിക്ക് ഒരു ഔഷധം നല്‍കുതിനെയും, ആയത് ഏറ്റവും കുറഞ്ഞ മാത്രയില്‍ നല്‍കുതിനെയുമാണ് ഇലക്‌ട്രോ-ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കുത്. അത് പ്രായോഗികമല്ലാതെ വരുമ്പോള്‍ മാത്രമേ ഒന്നില്‍ കൂടുതല്‍ ഔഷധം ഉപയോഗിക്കാവൂ. കാരണം ഇലക്‌ട്രോ-ഹോമിയോപ്പതിയിലെ ഒരൗഷധം എന്നത് നിരവധി പച്ചമരുുകളുടെ കൂടിച്ചേരലിന്‍റെ ഭാഗമായാണുണ്ടാകുത്. രോഗത്തേക്കാള്‍ ഉപരി രോഗിയെന്ന വെക്തിക്ക് ആഭിമുഖ്യം നല്‍കുന്നു. രോഗാണുക്കള്‍ക്കും പ്രത്യക്ഷത്തില്‍ കാണുന്ന ബാഹ്യ കാരണങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാറില്ല. രോഗാണുക്കളോടും രോഗത്തോട് തന്നെയും പ്രതികരിക്കാനുള്ള ശക്തി ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് അടിസ്ഥാനപരമായ ആവശ്യം. ഇതുകൊണ്ട് രോഗാണുക്കളെ അവഗണിക്കുന്നുവെന്ന്‍ അര്‍ഥമില്ല. മറിച്ച് അവയോടുള്ള പെരുമാറ്റച്ചട്ടം വ്യത്യസ്തമാണ് എന്ന്‍ മാത്രമേയുള്ളൂ. ഇലക്‌ട്രോ-ഹോമിയോപ്പതി മരുന്നുകള്‍ ഉപയോഗിക്കുതുമൂലം രോഗികളിലെ 'നിലനില്‍പിന്നാധാരമായ ജീവസത്ത ഉത്തേജിപ്പിക്കപ്പെടുകയും പ്രതിരോധ ശക്തിയുള്ള ജൈവവസ്തുക്കള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മാനവികത പുലര്‍ത്തുന്ന ഈ ശാസ്ത്രശാഖക്ക് ചികിത്സയുടെ പേരില്‍ രോഗിയെ വേദനിപ്പിക്കുന്നില്ല. അത്യാപദ്ഘട്ടത്തിലെ ജീവന്‍ നിലനിര്‍ത്താനുള്ള ഏതു ഉപാധിക്കും ഇലക്‌ട്രോ-ഹോമിയോപ്പതി എതിരല്ല. എാല്‍, നിസ്സാര കാര്യങ്ങള്‍ക്ക് എതിരെയുള്ള പടപ്പുറപ്പാട് ഇലക്‌ട്രോ-ഹോമിയോപ്പതി ശക്തിയായി ചോദ്യം ചെയ്യുന്നുണ്ട്. ഒപ്പം പരിഹാര നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ഈ അര്‍ഥത്തിലാണ് ഇലക്‌ട്രോ-ഹോമിയോപ്പതി സമാന്തര ചികിത്സയാകുത്.


മാനസിക രോഗങ്ങള്‍

ഇലക്‌ട്രോ-ഹോമിയോപ്പതി സിദ്ധാന്തമനുസരിച്ച് മാനസിക രോഗങ്ങള്‍ സാധാരണ രോഗങ്ങളുടെ ഒരു പ്രത്യേക രീതിയെന്നുമാത്രമേയുള്ളൂ. മനസ്സിനെയും ശരീരത്തെയും സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്ന ജീവസത്തക്ക് വൈകല്യമുണ്ടാക്കുതിനാല്‍ അതിന്‍റെ ലക്ഷണങ്ങള്‍ ശരീരത്തിലും മനസ്സിലും രോഗലക്ഷണങ്ങളായി പ്രത്യക്ഷപ്പെടുന്നു. ശാരീരിക രോഗങ്ങള്‍ എന്ന്‍ പറയുന്നവക്ക് ശാരീരിക ലക്ഷണങ്ങള്‍ കൂടുതലായും മാനസിക ലക്ഷണങ്ങള്‍ കുറവായും കണ്ടെന്നുവരാം. ഒരു പക്ഷെ, അങ്ങനെയുള്ള രോഗങ്ങളില്‍ മാനസിക ലക്ഷണങ്ങള്‍ വളരെ സൂക്ഷമതയോടെ തിരഞ്ഞാല്‍ മാത്രമേ മനസ്സിലാകുകയുള്ളൂ. അതുപോലെതന്നെ മാനസിക രോഗങ്ങളെന്ന്‍ കരുതുന്നിടത്ത് മാനസിക ലക്ഷണങ്ങള്‍ വളരെ കൂടിയും ശാരീരിക ലക്ഷണങ്ങള്‍ വളരെ കുറഞ്ഞും ഇരിക്കാം. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സമഗ്രമായി അപഗ്രഥിച്ചാണ് മാനസികരോഗ ചികിത്സയില്‍ ഔഷധങ്ങള്‍ ഉപയോഗിക്കുന്നത്.


കാന്‍സര്‍ ചികിത്സയില്‍ സാന്ത്വനം

കാന്‍സറിന്‍റെ വിവിധ ഘട്ടങ്ങളില്‍ രോഗി അനുഭവിക്കുന്ന തീവ്രമായ ശാരീരിക വേദനകളില്‍നിന്ന്‍ മുക്തി ലഭിക്കുതോടൊപ്പം രോഗവര്‍ധന തടയാനും ഇലക്‌ട്രോ-ഹോമിയോപ്പതി ചികിത്സക്ക് കഴിയും. ആരംഭത്തിലുള്ള മുഴകളുടെയും ഗ്രന്ഥികളുടെയും വളര്‍ച്ചയും വികാസവും ഇലക്‌ട്രോ-ഹോമിയോപ്പതി മരുന്നുകൊണ്ട് നിയന്ത്രണവിധേയമാക്കാനും അതുവഴി പലവേളകളിലും രോഗമുക്തിതന്നെ സാധ്യമാകുമെന്നും അനേകം രോഗികളുടെയും ചികിത്സകരുടെയും സാക്ഷ്യപ്പെടുത്തലുകളില്‍നിന്ന്‍ വെളിവാകുന്നു. ഏതൊരു രോഗത്തെയുംപോലെ കാന്‍സറിന്‍റെയും അടിസ്ഥാന കാരണത്തെ മനസ്സിലാക്കി കൃത്യമായ പഠനത്തിലധിഷ്ഠിതമായി ഔഷധം കണ്ടെത്തി ഉപയോഗിച്ചാല്‍ തീര്‍ച്ചയായും സാന്ത്വനചികിത്സക്ക് ഉപരിയായി രോഗശാന്തിതന്നെ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഉദാത്തമായ ഒരു ചികിത്സാ സങ്കല്‍പമാണ് ഇലക്‌ട്രോ-ഹോമിയോപ്പതി. 


ഇതര ചികിത്സ ചെയ്തുകൊണ്ടിരിക്കുവര്‍ക്ക് ഇലക്‌ട്രോ-ഹോമിയോപ്പതി മരുുകള്‍ ഫലിക്കുമോ എന്നൊരു സംശയം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇലക്‌ട്രോ-ഹോമിയോപ്പതി ഒരു സമാന്തര ചികിത്സകൂടിയാണ്. തുടര്‍ന്നു വരുന്ന ചികിത്സയില്‍ ശമനം ലഭിക്കാതെ നില്‍ക്കുന്ന അസ്വസ്ഥതകള്‍ക്ക് ഔഷധങ്ങള്‍ അനുബന്ധ മരുന്നുകളായി ഉപയോഗിക്കാം.


ശസ്ത്രക്രിയ

ശസ്ത്രക്രിയ വളരെ അത്യാവശ്യമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും ഇലക്‌ട്രോ-ഹോമിയോപ്പതി ചികിത്സ പ്രയോജനം ചെയ്യുന്നു. ശസ്ത്രക്രയ ആവശ്യമുള്ളപ്പോള്‍ വേണ്ടത്ര മുമ്പേ ഇലക്‌ട്രോ-ഹോമിയോപ്പതി ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ ശസ്ത്രക്രയയുടെ വ്യാപ്തി കുറക്കാനാകും. കൂടാതെ ശസ്ത്രക്രിയക്ക് പിന്നാലെ കൊടുക്കുന്ന ഇലക്‌ട്രോ-ഹോമിയോപ്പതി ഔഷധങ്ങള്‍ മൂലം ഇതില്‍ നിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും കഴിയും. 


പ്രതിരോധ ചികിത്സയിലും ഇലക്‌ട്രോ-ഹോമിയോപ്പതി വളരെ പ്രയോജനം ചെയ്യുന്നു. ഗവേഷണങ്ങളുടെ അഭാവത്താല്‍ ഹോമിയോപ്പതിയെ  മരുന്നുകളെ 'പ്ലാസിബോ' എന്ന നിലയില്‍ അവഗണിക്കുന്നത്പ്പൊലെ ഇലക്ട്രോ-ഹോമിയോപ്പതിയെയും അവഗണിക്കാന്‍ ചില ശ്രമങ്ങള്‍ വ്യാപകമാണെങ്കിലും അനുഭവസ്ഥരുടെ എണ്ണവും പരീക്ഷണ റിപ്പോര്‍ട്ടുകളും കൂടിവരുതിനാല്‍ ജനസമ്മതിയും കൂടിവരുന്നുണ്ട്. കൂടുതല്‍ ഗവേഷണം നടത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുകയാണെങ്കില്‍ ഈ ചികിത്സാരീതി മുഖാന്തിരം മാനവരാഷിക്ക് നല്‍കാന്‍ കഴിയുന്ന സേവനം ഇനിയുമേറെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

ഇലക്‌ട്രോ-ഹോമിയോപ്പതിയും ഹോമിയോപ്പതിയും തമ്മിലുള്ള വ്യത്യാസങ്ങള്‍... തുടര്‍ന്ന്‍ വായിക്കുക....