ഇലക്‌ട്രോ-ഹോമിയോപ്പതിയും
ഹോമിയോപ്പതിയും തമ്മിലുള്ള വിത്യാസങ്ങള്‍

ഇലക്‌ട്രോ ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവ്.

drismayil-electropathy (1)
ഡോ: കൗണ്ട് സീസര്‍ മാത്തി. ഇറ്റലി

ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിന്‍റെ പിതാവ്.

drismayil-electropathy (2)

ഡോ: സാമുവല്‍ ഹാനിമാന്‍.


 ജര്‍മനി

അടിസ്ഥാന തത്വം കോംപ്ലക്‌സാ-കോംപ്ലക്‌സിസ്-ക്യൂറേന്‍റര്‍. (കൂട്ട ഔഷധ സിദ്ധാന്തം).

രക്തത്തിന്റെയും ധാതുനീരിന്‍റെയും സന്തുലിതാവസ്ഥയില്‍ ശരീര ഘടന, ദേഹക്കൂറ്, ധ്രുവത്വം എന്നിവ അടിസ്ഥാനമാക്കി രോഗനിര്‍ണ്ണയവും, ഔഷധ നിര്‍ണ്ണയവും നടത്തി ചികിത്സിക്കുന്നു. 

രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിക്കുത്. രോഗിയില്‍ പ്രകടമാകുന്ന ലക്ഷണങ്ങളെ സമഗ്രമായി വിലയിരുത്തി മരുന്നു കൊടുത്തു സുഖപ്പെടുത്തുന്നു. 

വിവിധ തരം രോഗങ്ങള്‍ക്ക് കൂട്ട ഔഷധം കുറഞ്ഞ മാത്രയില്‍ കൊടുക്കുന്നു.

സസ്യങ്ങള്‍ മാത്രമാണ് ഔഷധമായി ഉപയോഗിക്കുന്നത്. (Vegetable Kingdom). ഇതര വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല.

ഔഷധങ്ങള്‍ വിഷാംശമില്ലാത്ത സസ്യങ്ങളില്‍ നിന്നുമാത്രം തയ്യാറാക്കുന്നു.

ഔഷധം സ്വേദിത (Distilled Water) ജലത്തില്‍ തയ്യാര്‍ ചെയ്യുന്നു.

സസ്യ ഔഷധമായതിനാല്‍ പാര്‍ശ്വ ഫലങ്ങള്‍ ഇല്ല.

ചികിത്സയില്‍ കാരണവും, ശരീര ഘടനയും, ദേഹക്കൂറും പരിഗണിക്കുന്നു.

ആകെ 60 തരം ഔഷധങ്ങള്‍ മാത്രം.

അടിസ്ഥാന തത്വം സിമിലിയാ- സിമിലിബസ്-ക്യൂറേന്‍റര്‍. (ഏക ഔഷധ സിദ്ധാന്തം).

രോഗിയല്ലാത്ത ഒരാളില്‍ ഒരു ഔഷധത്തിനു ഏതെല്ലാം ലക്ഷണങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമോ, ആവക ലക്ഷണങ്ങള്‍ ശമിപ്പിക്കുവാന്‍  മാത്രമേ ആ ഔഷധത്തിനു സാധിക്കുമെന്ന അടിസ്ഥാനത്തില്‍ ചികിത്സിക്കുന്നു.

രോഗത്തെയല്ല, രോഗ ലക്ഷണത്തെയാണ് ചികിത്സിക്കുത്. ഓരോ രോഗിയെയും ലക്ഷണമനുസരിച്ച് പ്രത്യേക വെക്തിയായി കണക്കാക്കുന്നു.

ഒരേ സമയം ഏകൗഷധം, അതും ഏറ്റവും കുറഞ്ഞ മാത്രയില്‍ കൊടുക്കുന്നു.

ഔഷധ സമ്പത്ത് വിപുലമാണ്. സസ്യജം, പ്രാണിജം, രോഗജം, ധാതുജം, സാര്‍കോഡ്‌സ്, അണുക്കള്‍, എക്‌സ്‌റേ.

ഔഷധങ്ങള്‍ വിഷാംശമുള്ളതും, ഇല്ലാത്തതുമായ സസ്യങ്ങളില്‍ നിന്ന് തയ്യാറാക്കുന്നു.

ഔഷധം  ആള്‍ക്കഹോളില്‍ (Alcohol) തയ്യാര്‍ ചെയ്യുന്നു.

പാര്‍ശ്വഫലങ്ങല്‍ക്ക് സാധ്യത ഉണ്ടയേക്കാം.

ചികിത്സയില്‍ പ്രധാനമായും ലക്ഷണത്തെ ആസ്പദമാക്കി ചികിത്സിക്കുന്നു.

1000 ത്തില്‍ അധികം ഔഷധങ്ങള്‍ ഉപയോഗത്തിലുണ്ട്.